കണ്ണൂർ: ആറളത്ത് സ്‌കൂളിൽ ബോംബുകൾ കണ്ടെത്തി. ആറളം ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണത്തിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
സ്‌കൂളിന്റെ ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. ശുചീകരണ തൊഴിലാളികളാണ് ബോംബുകൾ കണ്ടത്. ഉമിക്കരിക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ആണി, കുപ്പിച്ചില്ലുകൾ ഉൾപ്പടെയുള്ള വസ്‌തുക്കളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ശുചീകരണ തൊഴിലാളികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് ബോംബ് നിർവീര്യമാക്കി.
Most Read: കാലവർഷം പിൻവാങ്ങി; ജില്ലകളിൽ യെല്ലോ അലർട് മാത്രം