തിരുവനന്തപുരം: കാലവർഷം രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് മുതൽ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിച്ചെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
കാലാവസ്‌ഥാ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് നാളെ വിവിധ ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലർട് സംസ്‌ഥാനം പിൻവലിച്ചു. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യെല്ലോ അലർട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്‌ച വരെ വ്യാപകമായി ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതചുഴി 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്‌തിപ്പെടാനും സാധ്യതയുണ്ട്.
Also Read: ജനം പരിഭ്രാന്തിയിൽ; ജലനിരപ്പ് കുറയ്‌ക്കണമെന്ന് കേരളം, എതിർത്ത് തമിഴ്‌നാട്