നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്നത്തെ സിനിമ നേരിടുന്ന വെല്ലുവിളി; പ്രിയദർശൻ

By Staff Reporter, Malabar News
priyadarshan
Ajwa Travels

നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ എന്നത് ഇന്ന് ഒരു കല മാത്രമല്ലെന്നും അതൊരു ബിസിനസ് കൂടിയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

‘ആദ്യമൊക്കെ പറയുമായിരുന്നു സിനിമ എന്നത് ഒരു കലയാണെന്ന് എന്നാല്‍ ഇന്ന് സിനിമ എന്ന് പറയുന്നത് ബിസിനസ് കൂടിയാണ്. എനിക്ക് നാളത്തെ ജനറേഷനോട് പറയാനുള്ളത് കലയെന്നത് നിങ്ങളുടെ മനസില്‍ ഉണ്ടാകേണ്ടത് തന്നെയാണ്. പക്ഷേ ഇതൊരു ബിസിനസ് കൂടിയാണെന്ന കാര്യം മറക്കരുത്. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് അതീജീവിക്കാന്‍ പ്രയാസമായിരിക്കും’ പ്രിയദര്‍ശന്‍ പറയുന്നു.

എംടി സാറിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും ഉള്ള സിനിമ മനസിലുണ്ടെന്നും വൈകാതെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും ‘രാഗം 21‘ന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

‘എന്റെ എല്ലാ സിനിമയും സംഭവിച്ചതാണ്. കൂടുതല്‍ പ്ളാനിങ് ഒന്നും ഉണ്ടായിരുന്നില്ല. ഒഴുക്കിനൊത്ത് പോകുന്ന ആളാണ് ഞാന്‍. 40 വര്‍ഷം എങ്ങനെയാണ് സര്‍വൈവ് ചെയ്‌തത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും അത്‌ഭുതം തോന്നും’ പ്രിയദർശൻ കൂട്ടിച്ചേർത്തു.

സിനിമയെ സംബന്ധിച്ച് ഭാഷ എന്നത് ഒരു തടസമേ അല്ല. ഹിന്ദിയില്‍ 31 സിനിമ താന്‍ എങ്ങനെ എടുത്തു എന്നത് തനിക്ക് തന്നെ അറിയില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഒരു തവണ നമ്മള്‍ സക്‌സസ് ആയിക്കഴിഞ്ഞാല്‍ പിന്നെ നമ്മളെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Read Also: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE