ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്

By Trainee Reporter, Malabar News
Ajwa Travels

സ്‌റ്റൈൽ മന്നൻ രജനികാന്തിന് 2019ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ ചലച്ചിത്ര ലോകത്തിന് രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ രജനികാന്തിന് 2019ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നൽകുന്നതിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഗായകരായ ആഷ ഭോസ്‌ലെ, ശങ്കർ മഹാദേവൻ, അഭിനേതാക്കളായ മോഹൻലാൽ, ബിശ്വജീത്, സംവിധായകൻ സുഭാഷ് ഘായ് എന്നിവർ ചേർന്നാണ് പുരസ്‌കാരത്തിന് രജനിയെ തിരഞ്ഞെടുത്തത്.

Read also: ‘ബറോസ്‘ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE