‘ബറോസ്‘ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

By Syndicated , Malabar News
barroz
Ajwa Travels

മോഹൻലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ലൊക്കേഷനിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം തന്നെയാണ് വാർത്ത പ്രേക്ഷകരെ അറിയിച്ചത്.

കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം ഷൂട്ടിങ് മാറ്റി വെക്കുകയായിരുന്നു. മോഹൻലാൽ തന്നെയാണ് നായക കഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവരോടൊപ്പം വിദേശ നടി പാസ് വേഗയും ചിത്രത്തിന്റെ ഭാഗമാകും. ബറോസ് പൂർത്തിയാകുന്നത് വരെ മോഹൻലാൽ മറ്റ് സിനിമകളില്‍ അഭിനയിക്കില്ലെന്നാണ് റിപ്പോർട്.

പോര്‍ച്ചുഗീസ് പശ്‌ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. ആശിർവാദ് സിനിമാസാണ് നിർമാണം. ത്രീഡിയിൽ ആകും ചിത്രം ഒരുക്കുക. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് ബറോസിന് തിരക്കഥ എഴുതിയതെന്ന പ്രത്യേകത കൂടിയുണ്ട്.

Read also: ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ കൂട്ടുകെട്ട് വീണ്ടും; ജോജി ടീസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE