ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ‘ജോജി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് ഫഹദ് ഫാസിലിന് പുറമെ ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ്, അലിസ്‌റ്റർ അലക്‌സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിൽ 7ന് ഒടിടി പ്ളാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യം പുഷ്‌കരനാണ്. ഭാവനാ സ്‌റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ രചന. എഡിറ്റിംഗ് കിരൺ ദാസ്.
എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ധനികനായ വ്യവസായിയുടെ മകൻ ജോജിയായാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നത്. വിദേശത്തുപോയി പണക്കാരനാകുക എന്നതാണ് ജോജിയുടെ ലക്ഷ്യം. ലക്ഷ്യത്തിലെത്താൻ ജോജി സ്വീകരിക്കുന്ന ചില തീരുമാനങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തെ മാറ്റിമറിക്കുന്ന കഥയാണ് ‘ജോജി’ പറയുന്നത്.
Read also: സെൻസറിങ് പൂർത്തിയായി; ‘കിങ് ഫിഷ്’ ഉടനെത്തുമെന്ന് അനൂപ് മേനോന്‍