അനൂപ് മേനോന്‍ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന ചിത്രം ‘കിംഗ് ഫിഷി’ന്റെ സെന്‍സറിങ് വിശേഷങ്ങൾ പങ്കുവെച്ച് താരം. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞെന്നും ‘യു’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അനൂപ് മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരെ അറിയിച്ചു. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തുമെന്നും അദ്ദേഹം കുറിച്ചു.
ടെക്‌സസ് ഫിലിം കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് രതീഷ് വേഗയാണ്. ഷാന്‍ റഹ്‌മാന്‍ പശ്‌ചാത്തല സംഗീതവും ഒരുക്കുന്നു. വരുണ്‍ ജി പണിക്കറാണ് അസോസിയേറ്റ് ഡയറക്‌ടര്‍.
സംവിധായകൻ രഞ്‌ജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നു.
അതേസമയം അനൂപ് മേനോന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം ‘പദ്‌മ’യും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിന്റെ സംവിധാനവും അനൂപ് മേനോന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുരഭി ലക്ഷ്‌മിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
Read Also: അഞ്ച് വർഷം ക്രിയാത്‌മകമായി പ്രവർത്തിച്ചു,യഥാർഥ ഹീറോ ചെന്നിത്തല; ജോയ് മാത്യു