കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യഥാർഥ ഹീറോയെന്ന് നടനും സംവിധായകനും ആയ ജോയ് മാത്യു. കഴിഞ്ഞ അഞ്ച് വർഷക്കാലം ക്രിയാത്‌മകമായി പ്രവർത്തിച്ച വ്യക്‌തിയാണ് അദ്ദേഹമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
“അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്‌ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമന്ററോ ക്യാപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം .എന്നാൽ തൊടുത്തുവിട്ട അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർഥ ഹീറോ? രമേശ് ചെന്നിത്തല ഉന്നയിച്ച വസ്‌തുതാപരമായ ആരോപണങ്ങൾ സർക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതിൽ നിന്നും സർക്കാരിന് പിന്തിയേണ്ടി വന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റെക്കോർഡ് വിജയമായി വേണം കരുതാൻ,”- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ബന്ധു നിയമനം മുതൽ ഒടുവിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ട വോട്ട് ആരോപണം വരെയുള്ളവ അക്കമിട്ട് നിരത്തിയാണ് ജോയ് മാത്യു ചെന്നിത്തലയെ പ്രശംസിച്ചത്. യഥാർഥ പോസ്‌റ്റ് ഇവിടെ വായിക്കാം.
Also Read: ആധാർ- പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്