ആധാർ- പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആധാർ- പാൻ ലിങ്ക് ചെയ്യാതെ ഐടി റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും റിട്ടേൺ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്. ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും.

പാൻ അസാധുവായാൽ പിന്നീട് പാൻ നിർബന്ധമായി സമർപ്പിക്കേണ്ട അവസരങ്ങളിൽ ആദായനികുതി നിയമം അനുസരിച്ച് 1,000 രൂപ പിഴ ഈടാക്കിയേക്കാം. ആദ്യം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 31, 2017 ആയിരുന്നു. പിന്നീട് 10 തവണയോളം ഈ തീയതി നീട്ടി നൽകിയാണ് ഇന്നത്തെ തീയതിയിലേക്ക് എത്തിയിരിക്കുന്നത്.

Read Also: മദ്യം ലഭിച്ചില്ല; മധ്യപ്രദേശിൽ സാനിറ്റൈസർ കുടിച്ച് രണ്ടുപേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE