‘അമ്മ’ ക്ളബ്ബാണെങ്കിൽ അംഗത്വം വേണ്ട; ജോയ് മാത്യു

By Desk Reporter, Malabar News
dont want membership in AMMA if it is a club; Joy Mathew
ജോയ് മാത്യു

കൊച്ചി: സിനിമാ പ്രവർത്തകരുടെ സംഘടനയായ ‘അമ്മ’ (AMMA) ഒരു ക്ളബ്ബാണെങ്കിൽ അതിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് നടൻ ജോയ് മാത്യു. നിലവിൽ മാന്യമായ മറ്റൊരു ക്ളബ്ബിൽ അംഗത്വം ഉണ്ട്. ക്ളബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണമെന്നും ജോയ് മാത്യു പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ജോയ് മാത്യു ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകി

കത്തിന്റെ പൂർണരൂപം ഇങ്ങനെ;

ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി,

കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി മീറ്ററിംഗിൽ തൊഴിൽപരമായ ബാധ്യതകളാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തിൽ താങ്കൾ ‘അമ്മ’ ഒരു ക്ളബ്ബ് ആണെന്നും അതിന്റെ പ്രവർത്തനങ്ങൾ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു.

‘അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്. ക്ളബ്ബിന്റെ പ്രവർത്തന രീതിയും ചാരിറ്റബിൾ സൊസൈറ്റി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ. നിലവിൽ മാന്യമായ മറ്റൊരു ക്ളബ്ബിൽ അംഗത്വം എനിക്കുള്ള സ്‌ഥിതിക്ക് ‘അമ്മ’ എന്ന ക്ളബ്ബിൽകൂടി ഒരു അംഗത്വം ഞാൻ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ. ആയത് കൊണ്ട് ‘ക്ളബ്ബ്’ എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു

എന്ന്
ജോയ് മാത്യു
(ഒരു സാദാ മെമ്പർ)

Most Read:  പീഡന പരാതി; വിജയ് ബാബുവിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE