മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു; പരിഹസിച്ച് വിഡി സതീശൻ

പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ ഓർത്ത് അഭിമാനമാണെന്നും, സമരം ശക്‌തിപ്പെടുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

By Trainee Reporter, Malabar News
VD-Satheeshan,-Pinarayi-Vijayan
Ajwa Travels

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ ഓർത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശൻ, മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുകയാണെന്നും വിമർശിച്ചു. രണ്ടുകുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയൊളിക്കുകയാണെന്നും സതീശൻ പരിഹസിച്ചു.

ജനകീയ സമരം കാണുമ്പോൾ അവരെ ആത്‍മഹത്യാ സ്‌ക്വാഡ് എന്നാണ് സിപിഎം പാർട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാൽ, പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ ഓർത്ത് അഭിമാനമാണെന്നും, സമരം ശക്‌തിപ്പെടുത്തുമെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്‌തമാക്കുന്നത്. സത്യഗ്രഹ സമരത്തിൽ നിന്നും ആത്‍മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎമ്മിന് തന്നെ പറയേണ്ടി വന്നല്ലോയെന്നും സതീശൻ ചോദിച്ചു. സിപിഎമ്മിന്റെ ‘പ്രതിരോധ ജാഥ’ എന്ന പേര് ആ ജാഥയ്‌ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഐഎം എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Most Read: തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE