ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു

By Staff Reporter, Malabar News
MALABARNEWS-Madappally-college
Representational Image
Ajwa Travels

കോഴിക്കോട്: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം പൂര്‍ത്തിയായി. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോടഞ്ചേരി, മടപ്പള്ളി ഗവ. കോളേജുകള്‍ എന്നിവയുടെ നവീകരണമാണ് പൂര്‍ത്തിയാക്കിയത്.

ഇതിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റുസ (രാഷ്‌ട്രീയ ഉഛത ശിക്ഷ അഭിയാന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോളേജുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീല്‍ അദ്ധ്യക്ഷനായി. ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ ഗീത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കോടഞ്ചേരി ഗവ. കോളേജില്‍ സയന്‍സ് ബ്‌ളോക്ക്, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ബോയ്‌സ് ഹോസ്‌റ്റൽ, ഷീ ഹബ്, പെണ്‍കുട്ടികള്‍ക്ക് കാത്തിരിപ്പ് കേന്ദ്രം, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയാണ് നടത്തിയത്. 2 കോടിയാണ് കോളേജില്‍ ചിലവഴിച്ച തുക.

മടപ്പള്ളി ഗവ. കോളേജില്‍ ലേഡീസ് അമിനിറ്റി സെന്ററാണ് മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്‌തത്‌. കോളേജില്‍ ഒന്നരക്കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന പിജി ബ്‌ളോക്ക് ജോലികള്‍ പുരോഗമിക്കുക ആണ്. ഇതിന് പുറമേ കിഫ്ബി വഴി അനുവദിച്ച നാലര കോടിയുടെ പ്രവര്‍ത്തികള്‍ വേറെയും നടക്കുന്നുണ്ട്.

Read Also: നിയമസഭയിലെ കൈയ്യാങ്കളി; പ്രതികളായ രണ്ട് മന്ത്രിമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE