തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

By Syndicated , Malabar News
Kerala-CM-Pinarayi-Vijayan_Malabar-News
Kerala CM Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച തിരുവനന്തപുരത്ത് ഇപ്പോള്‍ രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്നു എന്ന് മുഖ്യമന്ത്രി. വിവിധ വകുപ്പുകളുടെ സംയോജിതമായ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇത് സാധ്യമായത് എന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളും നല്ല രീതിയില്‍ സഹകരിച്ചു എങ്കിലും, ചില മേഖലകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ സമീപനം തികച്ചും നിരാശയുണ്ടാക്കിയെന്ന് ഖേദ പൂര്‍വ്വം പറയേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ചില വഴിയോര കച്ചവട സ്‌ഥലങ്ങളിലും മൽസ്യ ചന്തകളിലുമൊക്കെ സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also: ലക്ഷ്യം ലഹരിമുക്ത നവകേരളം; മാഫിയകളെ നിര്‍ദാക്ഷണ്യം നേരിടും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE