കറുത്ത മാസ്‌കിന് വിലക്കില്ല, നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ; മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi-vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തേഞ്ഞിപ്പാലം: തന്റെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥി സംവാദ പരിപാടിയിൽ കറുത്ത മാസ്‌ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അത്തരം നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച സംവാദപരിപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന കിറ്റിൽ മാസ്‌കും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന മാസ്‌ക് മാറ്റി കിറ്റിലുള്ള മാസ്‌ക് ധരിക്കാൻ നിർദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്‌തത്; മുഖ്യമന്ത്രി വ്യക്‌തമാക്കി. തനിക്ക് കറുത്ത നിറത്തോട് യാതൊരു വിരോധവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക് എന്ന തരത്തിൽ കഴിഞ്ഞ ദിവസം വ്യാപക പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അത്തരത്തിൽ ഒരു നിർദേശവും കൈമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

കൂടാതെ മാദ്ധ്യമങ്ങളെ പരിപാടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ അഭിപ്രായ പ്രകടനത്തിന് തടസമാവുന്ന തരത്തിൽ മാദ്ധ്യമങ്ങൾ നിൽക്കേണ്ടെന്ന നിലപാട് തന്നെയാണ് തുടക്കം മുതൽ സ്വീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ചെന്നൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE