ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസ്‌; രമേശ്‌ ചെന്നിത്തല

By Staff Reporter, Malabar News
Ramesh-Chennithala about poster protest
Ajwa Travels

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. കോണ്‍ഗ്രസ് ആത്‌മപരിശോധന നടത്തും. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്നതല്ല കോൺഗ്രസ്‌ പാര്‍ട്ടിയെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ചു പാര്‍ട്ടി തിരിച്ച് വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വർക്കിംഗ്‌ കമ്മിറ്റി കൂടി തുടർനടപടി സ്വീകരിക്കും. പാർട്ടിയെ ഊർജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്റെ സൂചന ലഭിച്ചു തുടങ്ങിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതിനിടെ, എഐസിസി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെസി വേണുഗോപാലിന് എതിരെ കണ്ണൂരിൽ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

ശ്രീകണ്‌ഠാപുരത്തെ കോൺഗ്രസ് ഓഫിസിന് മുന്നിലാണ് പോസ്‌റ്ററുകള്‍ പതിപ്പിച്ചത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്‌റ്ററുകള്‍. അഞ്ച് സംസ്‌ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്‌റ്ററിലെ വാചകം. ‘പെട്ടി തൂക്കി വേണുഗോപാൽ ഒഴിവാകൂ’ എന്നും പോസ്‌റ്ററില്‍ വിമര്‍ശനമുണ്ട്.

Read Also: താപനില മൂന്ന് ഡിഗ്രി വരെ ഉയരും; ആറ് ജില്ലകൾക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE