താപനില മൂന്ന് ഡിഗ്രി വരെ ഉയരും; ആറ് ജില്ലകൾക്ക് മുന്നറിയിപ്പ്

By News Desk, Malabar News
Temperature rising in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽ കടുക്കുന്നതോടെ ആറ് ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ജാഗ്രത വേണമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

കൊല്ലം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെൽഷ്യസിലേക്ക് പകല്‍ചൂട് എത്തിയിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും കോഴിക്കോടും 35 ഡിഗ്രി സെൽഷ്യസാണ് പകല്‍ താപനില. ഹൈറേഞ്ചില്‍ ഇപ്പോഴും 20 മുതല്‍ 27 ഡിഗ്രി വരെയെ ഉള്ളൂ പകല്‍ചൂട്. തീരപ്രദേശത്ത് 30 മുതല്‍ 33 ഡിഗ്രിവരെയും. ഇടനാട്ടിലാണ് താപനില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. സാധാരണ കടുത്ത ചൂട് അനുഭവപ്പെടുന്ന പാലക്കാട് താപനില 34ലേക്ക് താണിട്ടുണ്ട്.

രാത്രി ശരാശരി താപനില 25 ഡിഗ്രിയാണ്. പുനലൂരില്‍ 20 ഡിഗ്രി രേഖപ്പെടുത്തിയതാണ് സമതലങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില. ഹൈറേഞ്ചില്‍ കണ്ണന്‍ദേവന്‍ മലനിരകളില്‍ 14 ഡിഗ്രിവരെ രാത്രി താപനില താഴുന്നുണ്ട്. പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതിയാണ് ഇപ്പോള്‍കേരളത്തിനും ലക്ഷദ്വീപിലുമുള്ളത്. അതിനാല്‍ താപനില ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷകര്‍ പറയുന്നു.

Most Read: റാന്നിയിൽ 13 വയസുകാരിക്ക് പീഡനം; അമ്മയുടെ സുഹൃത്ത് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE