സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഡെൽഹിയിൽ ഇന്നും തുടരും

By Trainee Reporter, Malabar News
The CPI (M) -CPI leadership meetings
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും. 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ഇന്ന് ചർച്ച ചെയ്യും. അതേസമയം, കണ്ണൂരിൽ നടക്കുന്ന 23ആം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന്റെ കരട് തയ്യാറാക്കാനുള്ള ചർച്ചകൾ സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ പൂർത്തിയായി.

ചരിത്രപരമായ തുടർ ഭരണം നേടിയതിലും വിഭാഗീയത പൂർണമായി അവസാനിപ്പിക്കാൻ കഴിഞ്ഞതിലും കേരള ഘടകത്തെ അഭിനന്ദിക്കുന്നതാണ് രേഖ. എന്നാൽ, ബംഗാൾ, ത്രിപുര സംസ്‌ഥാനങ്ങളിൽ പാർട്ടിയുടെ അടിത്തറ ദുർബലമായെന്നാണ് യോഗത്തിലെ വിലയിരുത്തൽ. പാർട്ടി കോൺഗ്രസിന് മുമ്പായി അംഗത്വ വിതരണം ഉൾപ്പടെയുള്ള സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ഡെൽഹിയിൽ ഇന്നും തുടരും.

Most Read: കുതിച്ചുയർന്ന് ഇന്ധനവില; ശ്രീലങ്കയിൽ പെട്രോളിന് ഒറ്റയടിക്ക് വർധിച്ചത് 77 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE