ഡോക്‌ടറുടെ തലയിൽ ഫാൻ വീണു; ആശുപത്രിയിൽ വ്യത്യസ്‌ത പ്രതിഷേധവുമായി സഹപ്രവർത്തകർ

By Desk Reporter, Malabar News
helmet-protest-of-doctors
Ajwa Travels

ഹൈദരാബാദ്: തെലങ്കാന തലസ്‌ഥാനമായ ഹൈദരാബാദിലെ ഒസ്‌മാനിയ ജനറൽ ആശുപത്രിയിൽ ഡോക്‌ടറുടെ തലയിൽ ഫാൻ വീണു. ആശുപത്രിയിലെ സീലിംഗ് ഫാൻ വീണ് ത്വക്ക് രോ​ഗ വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്‌ടറുടെ തലക്കാണ് പരിക്കേറ്റത്. സംഭവത്തിൽ വ്യത്യസ്‌ത പ്രതിഷേധവുമായി ആശുപത്രിയിലെ ജൂനിയർ ഡോക്‌ടർമാർ രംഗത്ത് വന്നു.

ഡ്യൂട്ടിക്കിടെ ഹെൽമറ്റ് ധരിച്ചാണ് ഡോക്‌ടർമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് ജൂനിയർ ഡോക്‌ടർമാരുടെ സംഘം ആവശ്യപ്പെട്ടു.

ജീവൻ അപകടത്തിലാക്കി പ്രവർത്തിക്കുന്നത് രോഗികളുടെ പരിചരണത്തിനും ചുമതലകൾ നിർവഹിക്കുന്നതിനും വേണ്ടിയാണ്. ജോലി ചെയ്യുന്നതിൽ തടസമാകുമെന്നതിനാൽ ഇക്കാര്യം പരിശോധിക്കണമെന്നും ഡോക്‌ടർമാർ അഭ്യർഥിച്ചു.

“ഇത്തരം അപകടം ആശുപത്രിയിൽ സ്‌ഥിര സംഭവങ്ങളായി മാറിയിരിക്കുന്നു. ഇതുവരെ ജീവനക്കാർക്കോ രോഗികൾക്കോ ​​ഗുരുതരമായ പരിക്കുകൾ സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ്. വീണ്ടും അപകടങ്ങൾ ആവർത്തിച്ചാൽ അധികാരികൾ ഉത്തരം പറയേണ്ടിവരും,”- സൂപ്രണ്ടിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ഡോക്‌ടർമാർ പറഞ്ഞു.

Most Read:  പെഗാസസ്; അന്വേഷണത്തിന് വിദഗ്‌ധ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE