ബജറ്റ് ചർച്ചകൾക്ക് ധനമന്ത്രി ഇന്ന് മറുപടി നൽകും

By Staff Reporter, Malabar News
KN-Balagopal
Ajwa Travels

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്‌ക്ക്‌ ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻമേൽ മൂന്ന് ദിവസമായി സഭയിൽ ചർച്ചകൾ നടന്നിരുന്നു. അതിന് ശേഷമാണ് മറുപടി നൽകാൻ ധമന്ത്രിയെത്തുന്നത്. രണ്ടാം കോവിഡ് പാക്കേജിൽ പ്രഖ്യാപിച്ച പണം നീക്കിവെച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിന് ധനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാനുള്ള 8900 കോടി രൂപയുടെ കാര്യത്തിലെ അവ്യക്‌തതകളും നീക്കും. വാക്‌സിൻ ചലഞ്ചിലെ പണം ഉപയോഗിക്കുന്ന കാര്യത്തിലും ധനമന്ത്രി വിശദീകരണം നൽകും. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ മേഖലകളിൽ ഉള്ളവർക്ക് സഹായം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതും പരിഗണിച്ചേക്കും. പ്രതിപക്ഷ നേതാവിന്റെ പ്രസംഗവും ഇന്നത്തെ നടപടിക്രമങ്ങളിൽ പ്രധാനമാണ്.

Read Also: കുതിപ്പ് തുടരുന്നു; ഇന്ധന വിലയിൽ ഇന്നും വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE