കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ 27 ലിറ്ററിന് പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.66 രൂപയിലെത്തി. ഡീസലിന് 92.13 രൂപയുമായി. അതേസമയം, രാജസ്‌ഥാൻ, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്‌ഥാനങ്ങളിലും ലഡാക്കിലും പെട്രോൾ വില 100 കടന്നിട്ടുണ്ട്. കേരളത്തിൽ വയനാട്, പാലക്കാട്, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും പെട്രോൾ വില സെഞ്ച്വറി അടിച്ചിട്ടുണ്ട്.
രാജ്യത്ത് ഇന്ധന വില വർധിക്കാൻ കാരണം ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നത് കൊണ്ടാണെന്ന് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. കൂടാതെ ഇന്ധനവില ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നാൽ വിലവർധന തടയാൻ കഴിയുമെന്നും, ഇക്കാര്യം ജിഎസ്‌ടി കൗൺസിലിന്റെ പരിഗണനയിലുള്ള കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: ഫൈസർ, മൊഡേണ വാക്‌സിനുകൾ; രണ്ട് ഡോസെടുത്താൽ 91% സുരക്ഷിതമാകാം