ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള വാക്‌സിനേഷൻ ആദ്യഘട്ടം കഴിഞ്ഞു

By Staff Reporter, Malabar News
BAHRAIN-VACCINATION
Ajwa Travels

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള സൗജന്യ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞു. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന ഏകദേശം ആയിരത്തി മുന്നൂറോളം ഇന്ത്യക്കാരാണ് ഇന്നലെ മാത്രം ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചത്. സിത്രാ മാളിൽ വച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടന്നത്.

നേരത്തെ വേൾഡ് എൻആർഐ കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകളുടെ ഇടപെടലിന്റെ ഫലമായാണ് രേഖകളില്ലാതെ കഴിയുന്ന പ്രവാസികൾക്ക് സൗജന്യ വാക്‌സിനേഷൻ ഏർപ്പെടുത്താൻ ബഹ്‌റൈൻ സർക്കാർ തീരുമാനിച്ചത്.

കാലാവധി തീർന്ന റെസിഡന്റ് പെർമിറ്റ്‌ വിസക്കാർ, സിപിആർ ഇല്ലാത്തവർ, വിസിറ്റിംഗ് വിസയിൽ ഉള്ളവർ എന്നിങ്ങനെ കൂടുതൽ പ്രവാസികൾക്ക് സൗജന്യ വാക്‌സിൻ നൽകണം എന്നാവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ ബഹ്‌റൈൻ സർക്കാരിനും, ഇന്ത്യൻ എംബസിക്കും കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഇവർക്കായി സൗജന്യ വാക്‌സിനേഷൻ പദ്ധതി ഏർപ്പെടുത്തിയത്.

പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ നടക്കും. അതിന് മുന്നോടിയായി വാക്‌സിനേഷന് പേര് രജിസ്‌റ്റർ ചെയ്യാൻ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 3929 3112, 3889 9576, 3946 1746 ഇവയിൽ ഏതെങ്കിലും നമ്പറിൽ വിളിച്ച് മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങളിൽ ഉള്ളവർ മാത്രം (ഇതുവരെ രജിസ്‌റ്റർ ചെയ്യാത്തവർ) മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുക.

മതിയായ രേഖകളില്ലാത്ത പ്രവാസികൾക്ക് വാക്‌സിനേഷൻ നൽകാൻ തയ്യാറായ ബഹ്‌റൈൻ ഭരണകൂടത്തിന് വേൾഡ് എൻആർഐ കൗൺസിലിന് വേണ്ടി കൺട്രി ഹെഡ് സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവ, എംബസിയിലെ മറ്റ് ഉദ്യോഗസ്‌ഥർ, ഐസിആർഎഫ് ടീം, ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ളബ്, വേൾഡ് എൻആർഐ കൗൺസിൽ വളണ്ടിയർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Read Also: സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബിൽ തയ്യാറാക്കി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE