ഒന്നാം പിണറായി സര്‍ക്കാർ രാജിവച്ചു; ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഉടന്‍ സമര്‍പ്പിക്കും

By Syndicated , Malabar News
Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവര്‍ണര്‍ മുമ്പാകെ രാജിക്കത്ത് നല്‍കി. തിങ്കളാഴ്‌ച രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള കത്ത് വൈകാതെ തന്നെ ഗവര്‍ണര്‍ക്ക് നല്‍കും.

കോവിഡ് പശ്‌ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ തന്നെ അധികാരത്തിൽ വരുമെന്നാണ് സൂചന. കോവിഡ് പ്രതിരോധ കാര്യങ്ങളില്‍ നയപരമായ തീരുമാനം എടുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമാകും സത്യപ്രതിജ്‌ഞ ചെയ്യുക.

99 സീറ്റ് നേടിയാണ് ഇടത് മുന്നണി തുടര്‍ഭരണം ഉറപ്പിച്ചത്. കേരളത്തിൽ ഇടതുതരംഗം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പിടിച്ചെടുക്കുമെന്ന് പറഞ്ഞ സീറ്റുകള്‍ പിടിച്ചെടുത്തും പൂട്ടുമെന്ന് പറഞ്ഞ അക്കൗണ്ട് പൂട്ടിച്ചുമാണ് ഇടതിന്റെ വിജയക്കുതിപ്പ്.

Read also: പടനയിച്ച് പിണറായി; ഗവർണറെ കാണാൻ തലസ്‌ഥാനത്തേക്ക്; ഇന്ന് രാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE