പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പ് ഡിസംബറില്‍; വേദിയാകുക ബംഗ്‌ളാദേശ്

By Staff Reporter, Malabar News
under 19 women world cup
Representational Image
Ajwa Travels

ഐസിസിയുടെ ആദ്യ അണ്ടര്‍-19 വനിതാ ലോകകപ്പ് ഡിസംബറില്‍ നടക്കും. ഈ വര്‍ഷം ജനുവരില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് ഡിസംബറിലേക്ക് മാറ്റിവെക്കുക ആയിരുന്നു. ബംഗ്‌ളാദേശാണ് പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പിന് വേദിയാകുക. ലോകകപ്പ് ഡിസംബര്‍ അവസാനത്തില്‍ ആയിരിക്കും നടക്കുകയെന്നും ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ബംഗ്‌ളാദേശ് വനിതാ വിഭാഗം ചെയര്‍മാര്‍ നാദെല്‍ ചൗധരിയാണ് വിവരങ്ങള്‍ പങ്കുവെച്ചത്. ‘കോവിഡ് ബാധ മൂലം വനിതാ അണ്ടര്‍-19 ലോകകപ്പ് നടത്താന്‍ സാധിച്ചില്ല. ഇനി ഡിസംബര്‍ അവസാനത്തോടെ ടൂര്‍ണമെന്റ് നടത്തും,’ നാദെല്‍ ചൗധരി പറഞ്ഞു.

അണ്ടര്‍-19 ലോകകപ്പ് ആതിഥേയരായി ഐസിസി ബംഗ്‌ളാദേശിനെ തീരുമാനിച്ചതിനു പിന്നാലെ, കഴിഞ്ഞ ഫെബ്രുവരിയില്‍ യുവ താരങ്ങള്‍ക്കായി ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആഭ്യന്തര മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ 25 മികച്ച യുവതാരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ക്യാമ്പ് നടത്തിയിരുന്നത്. അതേസമയം മികച്ച താരങ്ങളെ കണ്ടെത്താന്‍ രാജ്യ വ്യാപകമായി അണ്ടര്‍-17 ടാലന്റ് ഹണ്ട് നടത്തുമെന്നും ബിസിബി അറിയിച്ചു.

Entertainment News: കാത്തിരിപ്പിനൊടുവില്‍ റോക്കി ഭായി എത്തി; കെജിഎഫ് 2 ടീസറിന് വമ്പന്‍ വരവേല്‍പ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE