കാത്തിരിപ്പിനൊടുവില്‍ റോക്കി ഭായി എത്തി; കെജിഎഫ് 2 ടീസറിന് വമ്പന്‍ വരവേല്‍പ്പ്

By Staff Reporter, Malabar News
KGF-Chapter2-teaser out
Ajwa Travels

കന്നട സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായ ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായകന്‍ യാഷിന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.

ഒന്നര കോടിയിലധികം പേരാണ് പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ടീസര്‍ കണ്ടത്. 9 മണിക്കൂറിനകം ഒന്നരക്കോടിക്ക് മുകളിലാണ് ടീസറിന് റീച്ച് ലഭിച്ചിരുന്നത്. നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ട ട്രെയിലറിന് ഓരോ സെക്കന്റിലും കാഴ്‌ചക്കാര്‍ ഏറുകയാണ്.

ജനുവരി എട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ച ടീസര്‍ നേരത്തെ ലീക്ക് ആയതിന് പിന്നാലെ അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തു വിടുകയായിരുന്നു. യാഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ് ആക്ഷന്‍ സീക്വന്‍സുകളാണ് ടീസറിന്റെ ഹൈലൈറ്റ്. തോക്കുകളില്‍ നിന്നും പായുന്ന വെടിയുണ്ടകളേറ്റ് പറക്കുന്ന ജീപ്പുകളും, മെഷിന്‍ ഗണ്‍ ലൈറ്ററാക്കിയുള്ള റോക്കിയുടെ വരവുമെല്ലാം ആരാധകര്‍ ആഘോഷമാക്കുകയാണ്.

2.5 മില്യണ്‍ ലൈക്കാണ് ഇതുവരെ ടീസര്‍ നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്‌ജയ് ദത്ത് ആണ്. സഞ്‌ജയ് ദത്തിനെയും രവീണ ടണ്ടനെയും ടീസറില്‍ കാണാം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കെജിഎഫ് ചാപ്റ്റർ ടു കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

കോലര്‍ സ്വര്‍ണഖനിയുടെ പശ്‌ചാത്തലത്തിലുള്ള പിരിയഡ് ഡ്രാമയായ കെജിഎഫ് 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്‌ഠ എന്‍ സിംഹ, മിത വസിഷ്‌ഠ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യഭാഗം 2018 ഡിസംബര്‍ 21നാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗം ഒരുങ്ങുന്നത് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളിലാണ്.

Read Also: ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’ ആമസോണില്‍ റിലീസ് ചെയ്‌തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE