അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്‌ജീവിപ്പിക്കും; പിജെ ജോസഫ്

By News Desk, Malabar News
Ajwa Travels

കടുത്തുരുത്തി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി ജനോപകാരപ്രദമായി പുനരുജ്‌ജീവിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പിജെ ജോസഫ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് മികച്ച ചികിൽസ ലഭ്യമാക്കാൻ യുഡിഎഫ് സർക്കാർ കെഎം മാണിയുടെ ബജറ്റിലൂടെ കൊണ്ടുവന്നതാണ് കാരുണ്യ ചികിൽസാ പദ്ധതി.

എന്നാൽ, എൽഡിഎഫ് സർക്കാർ ഈ പദ്ധതി ജനങ്ങൾക്ക് ഗുണപരമല്ലതാക്കിയെന്നും സാധാരണക്കാരോട് കടുത്ത അനീതി കാട്ടിയെന്നും പിജെ ജോസഫ് ആരോപിച്ചു. കേരള കോൺഗ്രസ് നേതാവ് കെഎം മാണിയുടെ 88ആം ജൻമദിനത്തോട് അനുബന്ധിച്ച് ജോസഫ് വിഭാഗം നടത്തിയ കാരുണ്യ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: തൃണമൂലിൽ നിന്നും ഒഴുക്ക് തുടരുന്നു; മുൻ മന്ത്രിയടക്കം അഞ്ച് പേർ ബിജെപിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE