തൃണമൂലിൽ നിന്നും ഒഴുക്ക് തുടരുന്നു; മുൻ മന്ത്രിയടക്കം അഞ്ച് പേർ ബിജെപിയിൽ

By Staff Reporter, Malabar News
tmc-bjp
Ajwa Travels

കൊൽക്കത്ത: ബംഗാളിലും രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുക്കി ബിജെപി. അതിന്റെ സൂചനയെന്നോണം പശ്‌ചിമ ബംഗാൾ മുൻമന്ത്രി രാജീബ് ബാനർജിയടക്കം അഞ്ച് തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരും. അതിനായി ഇവർ ഡെൽഹിയിലേക്ക് യാത്ര തിരിച്ചു. നാളെ അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ വെച്ച് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

രാജീബ് ബാനർജി, എംഎൽഎമാരായ പ്രഭിർ ഘോസാൽ, വൈശാലി ദാൽമിയ, മുൻ ഹൗറ മേയർ റതിൻ ചക്രവർത്തി എന്നിവർ പ്രത്യേക വിമാനത്തിൽ ഡെൽഹിയിലേക്ക് പറന്നെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ വെച്ച് ബിജെപി ദേശീയ നേതാക്കളുമായി ഇവർ ചർച്ച നടത്തും.

പശ്‌ചിമ റാണാഘട്ടിൽ നിന്നുള്ള മുൻ തൃണമൂൽ എംഎൽഎ പാർഥ സാരഥി ചതോപാധ്യായും ഇവർക്കൊപ്പം ഡെൽഹിയിൽ എത്തുമെന്നും വാർത്തകളുണ്ട്. അമിത് ഷാ വിളിച്ചത് പ്രകാരമാണ് ഡൽഹിയിലേക്ക് തിരിക്കുന്നതെന്ന് രാജീബ് ബാനർജി പറഞ്ഞു. ഹൗറയിലെ ദുമർജലയിൽ ഞായറാഴ്‌ച അമിത് ഷാ പങ്കെടുക്കുന്ന റാലിയിൽ വെച്ച് ഇവർ ബിജെപിയിൽ ചേരുമെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നത്.

Read Also: ഡെൽഹി സ്‌ഫോടനം; ഇറാൻ പൗരൻമാരെ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE