കെപിഎഫ് വനിതാ വിഭാഗത്തിന് രൂപം നൽകി

By Staff Reporter, Malabar News
kpf-bahrain
Ajwa Travels

മനാമ: കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർക്ക് വേണ്ടിയുള്ള തനത് പ്രവാസി സംഘടനയായ കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി പ്രവാസി ഫോറം) ലേഡീസ് വിംഗിന് രൂപം കൊടുത്തു. പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുക ലക്ഷ്യമിട്ടാണ് വനിതകൾക്ക് വേണ്ടി പ്രത്യേക വിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചത്. അൽ സഫിർ ഹോട്ടലിൽ ചേർന്ന എക്‌സിക്യുട്ടീവ് മീറ്റിംഗിൽ ലേഡീസ് വിംഗ് രൂപീകരണവും, പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് സ്വീകരണവും നൽകി.

പ്രസിഡണ്ട് സുധീർ തിരുനിലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെടി സലീം റമദാൻ സന്ദേശം അറിയിച്ചു, വിസി ഗോപാലൻ വനിതകൾ ഉൾപ്പെടെയുള്ള അംഗങ്ങളെ സ്വാഗതം ചെയ്‌തു. ചടങ്ങ് നിയന്ത്രിച്ച ജനറൽ സെക്രട്ടറി ജയേഷ് വികെ പുതിയ എക്സിക്യുട്ടീവ്സിനെയും വനിതാ അംഗങ്ങളെയും പരിചയപ്പെടുത്തി. രമാ സന്തോഷിനെ ലേഡീസ് വിംഗ് ജനറൽ കൺവീനറായും, ജോയന്റ് കൺവീനർമാരായി നീതു സുബിൻ, സജ്‌ന ഷനൂപ് എന്നിവരെയും, കോഡിനേറ്ററായി ഷീജ നടരാജനെയും തിരഞ്ഞെടുത്തു.

ട്രഷറർ സുജിത് സോമൻ നന്ദി പറഞ്ഞ യോഗത്തിൽ നിലവിലുള്ള എക്‌സിക്യുട്ടീവ്സ് അംഗങ്ങളായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, ഫൈസൽ പാട്ടാണ്ടി, ശശി അക്കരാൽ, ജിതേഷ് ടോപ്പ് മോസ്‌റ്റ്, അഖിൽ, പ്രജിത്, സവിനേഷ്, സിയാദ് അണ്ടിക്കോട്, ഹരീഷ് പികെ, സുനിൽകുമാർ, അനിൽകുമാർ, സുധീഷ് സി എന്നിവർ പങ്കെടുത്തു.

Read Also: യോഗിയെ വിമർശിച്ചു; പിന്നാലെ എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചു തകർത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE