കണ്ണൂരില്‍ വിവിധ വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ്

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ വിവിധ വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരാളികളില്ല. ആന്തൂര്‍ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ക്ക് എതിരാളികള്‍ ഇല്ലാത്തത്.

കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ 6 വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തില്‍ 5 വാര്‍ഡുകളിലും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ 2 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ക്ക് എതിരില്ല.

കൂടാതെ കാസര്‍കോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ 3 വാര്‍ഡുകളിലും കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഇടതു മുന്നണി സ്‌ഥാനാര്‍ഥികള്‍ക്ക് എതിരില്ല. ഈ വാര്‍ഡുകളില്‍ മറ്റ് സ്‌ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിട്ടുമില്ല.

Malabar News: തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE