കോൺഗ്രസിലെ ഭിന്നത; വയനാട്ടിൽ രാഹുൽഗാന്ധിയുടെ പരിപാടികൾ ലീഗ് ബഹിഷ്‌കരിച്ചു

By Trainee Reporter, Malabar News
UDF-League clash in Wayanad
Ajwa Travels

വയനാട്: ജില്ലയിൽ കോൺഗ്രസിനെതിരെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രാഹുൽഗാന്ധി എംപിയുടെ പൊതുപരിപാടികൾ മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചു. ഇന്നലെ രാഹുൽഗാന്ധി എംപി പങ്കെടുത്ത ചുണ്ടക്കര-അരിഞ്ചേർമല റോഡ് നിർമാണ പ്രവൃത്തിയുടെ ഉൽഘാടന ചടങ്ങിൽ നിന്ന് ലീഗ് വിട്ടു നിന്നു.

ഈ ചടങ്ങിലേക്ക് മുസ്‌ലിം ലീഗ് നേതാക്കളടക്കം ആരും തന്നെ എത്തിച്ചേർന്നില്ല. കണിയാമ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്തിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമായിട്ടും ഇത് പരിഹരിക്കാൻ ജില്ലാ നേതൃത്വം തയ്യാറാകാത്തതിൽ കൂടിയായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റുടെ പ്രതിഷേധം. കോൺഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും, ഈ നിലപാടിൽ പ്രതിഷേധിച്ചു രാഹുൽഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നും ലീഗ് നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു.

ഭിന്നത പരിഹരിക്കാൻ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ പൊതുപരിപാടികൾ ഉൾപ്പടെ കോൺഗ്രസുമായി പഞ്ചായത്തിൽ ഒരു തരത്തിലും സഹകരിക്കേണ്ടതില്ലെന്ന തീരുമാനമായി മുന്നോട്ട് പോകാൻ തന്നെയാണ് ലീഗ് നേതാക്കളുടെ തീരുമാനം. അതിനിടെ കണിയാമ്പറ്റ പനമരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുണ്ടക്കര-അരിഞ്ചേർമല റോഡ് നിർമാണ പ്രവൃത്തിയുടെ ഉൽഘാടനം രാഹുൽ ഗാന്ധി നിർവഹിച്ചു.

Most Read: കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിൽ തീപിടുത്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE