കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിൽ തീപിടുത്തം

By Team Member, Malabar News
Fire Accident At Kavya Madhavans Shop
Ajwa Travels

എറണാകുളം: നടി കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിൽ തീപിടുത്തം. ഇടപ്പള്ളിയിലെ ഗ്രാൻഡ് മാളിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബുട്ടീക്കിൽ ആണ് തീപിടുത്തം ഉണ്ടായത്. ഗ്രാൻഡ് മാളിന്റെ മൂന്നാം നിലയിലാണ് സ്‌ഥാപനം പ്രവർത്തിച്ചിരുന്നത്.

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് തുണികളും തയ്യൽ മെഷീനുകളും കത്തി നശിച്ചു. പുറത്ത് പുക കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. തുടർന്ന് സംഭവ സ്‌ഥലത്തെത്തിയ ഫയർഫോഴ്‌സ്‌ പുലർച്ചെ അഞ്ചരയോടെ തീ പൂർണമായും അണച്ച്.

ഇലക്‌ട്രിക് ഉപകരണത്തിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. 2015ലാണ് ഓണ്‍ലൈന്‍ വസ്‍ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയിലൂടെ കാവ്യ മാധവന്‍ സംരഭകത്വത്തിലേക്ക് കടന്നത്.

Read also: യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE