ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്ത്യന്‍ ടെക് കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുന്നു

By Staff Reporter, Malabar News
malabarnews-stock
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്(എല്‍എസ്ഇ) ഇന്ത്യയിലെ പ്രമുഖ ടെക് കമ്പനികളുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിദേശ വിപണികളില്‍ രജിസ്‌റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയുന്നതെന്ന് ബ്രിട്ടീഷ് എക്‌സ്‌ചേഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രം രാജ്യത്തിലെ കമ്പനികള്‍ക്ക് സ്വാതന്ത്ര്യമായി വിദേശ വിപണികളില്‍ കടന്നു ചെല്ലാനുള്ള അവകാശം നല്‍കിയേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സ്‌റ്റാർട്ട് അപ്പ്, ടെക് കമ്പനികള്‍ എന്നിവയെ തേടി എല്‍എസ്ഇ രംഗത്തു വന്നത്.

കഴിഞ്ഞ കുറച്ചു മാസത്തെ കാലയളവില്‍ 20 ബില്യണ്‍ യുഎസ് ഡോളറോളം നിക്ഷേപം സ്വീകരിച്ച റിലയന്‍സ് ഇന്‍ഡസ്ട്രിസ് പോലെയുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ നീക്കം ഗുണമായേക്കും. ലോകത്തിലെ മുന്‍നിര സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതോടെ കൈവരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്‌റ്റാർട്ട് അപ്പ് കേന്ദ്രമാണ് ഇന്ത്യ. രാജ്യത്ത് വര്‍ഷം തോറും 12-15 ശതമാനം വരെ വളര്‍ച്ചയാണ് മേഖലയില്‍ ഉണ്ടാവുന്നത്. ഇവയില്‍ ഭൂരിഭാഗവും ലോകത്തിലെ പ്രമുഖ നിക്ഷേപകരുടെ ശ്രദ്ധയില്‍ പതിഞ്ഞവയുമാണ്.

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അടക്കമുള്ളവ കൂടുതലായും ഉന്നം വെക്കുന്നത് ടെക്‌നോളജി മേഖലയിലെ സ്‌റ്റാർട്ട് അപ്പുകളെയാണ് എന്ന് സൂചനകളുണ്ട്.

Read Also: ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വീണ്ടും ലോകത്തില്‍ ഒന്നാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE