ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വീണ്ടും ലോകത്തില്‍ ഒന്നാമത്

By Staff Reporter, Malabar News
MalabarNews-digitaltranc
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ ലോകത്തില്‍ വീണ്ടും ഇന്ത്യ ഒന്നാമത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ആകെ എണ്ണം ഇരട്ടിയില്‍ അധികമായി. കുറച്ചു വര്‍ഷങ്ങളായി രാജ്യം തന്നെയാണ് പട്ടികയില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത്.

80 ശതമാനം വര്‍ദ്ധനവാണ് ആകെ ഇടപാടുകളില്‍ ഉണ്ടായിരിക്കുന്നത്. സ്‌ത്രീകളെയും നിര്‍ധനരേയും ബാങ്കിംഗ് സേവനങ്ങളിലേക്ക് ആകര്‍ഷിക്കാനായി 2014-ല്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ പദ്ധതി (പിഎംജെഡിവൈ) മേഖലയിലെ കുതിപ്പിന് ഉണര്‍വേകിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രാമീണ മേഖലയിലും ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് എസ്ബിഐ എംഡി സിഎസ് ഷെട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനൊപ്പം തന്നെ യുപിഐ സംവിധാനം വഴി ഇടപാട് നടത്തുന്നവരുടെ എണ്ണവും വലിയ തോതില്‍ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചിരുന്നു.ഇന്ത്യക്ക് പുറമേ 6 രാജ്യങ്ങളിലും ഡിജിറ്റല്‍ ഇടപാടുകളില്‍ ഇരട്ടിയോളം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബഹ്റൈന്‍, ഘാന, ഫിലിപ്പൈന്‍സ്, ഓസ്‌ട്രേലിയ, പോളണ്ട് എന്നിവയാണ് ഈ രാജ്യങ്ങള്‍.

ബഹ്റൈനിലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 657 ശതമാനം വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായത്.

More Business News: ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയാവാന്‍ ഇന്ത്യ, ചൈനയെ മറികടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE