ജില്ലയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു

By Trainee Reporter, Malabar News
covid second dose
Ajwa Travels

പാലക്കാട്: ജില്ലയിൽ നാലു ലക്ഷത്തിലേറെ പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ വരെ 4,04,872 പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. അതേസമയം, ജില്ലയ്‌ക്ക് കൂടുതൽ വാക്‌സിൻ അനുവദിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ വാക്‌സിനേഷൻ ഊർജിതമാക്കുമെന്നും അധികൃതർ അറിയിച്ചു.

ജില്ലയിൽ 4,548 ഗർഭിണികളാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തത്. ഇതിൽ 31 പേർ ഇതിനോടകം രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരിൽ രണ്ടു ഡോസ് സ്വീകരിച്ചവരുടെ എണ്ണം 27,014 ഉം ഒന്നാം ഡോസ് സ്വീകരിച്ചവർ 34,881 പേരുമാണ്. 1,15,888 കോവിഡ് മുന്നണി പോരാളികൾ കുത്തിവെപ്പെടുത്തു. ഇതിൽ 38,518 പേർ രണ്ടു ഡോസും എടുത്തവരാണ്. 40-60 പ്രായപരിധിയിലുള്ള 1,30,809 പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ പേർ രണ്ടുഡോസും സ്വീകരിച്ചു.

കൂടാതെ, 60 വയസിന് മുകളിൽ ഉള്ള 1,85,142 പേർക്ക് രണ്ടു ഡോസ് വാക്‌സിനേഷനും പൂർത്തിയായി. ആകെ 5,26,531 പേരാണ് കുത്തിവെപ്പെടുത്തത്. 18 വയസിന് മുകളിൽ ഉള്ള 9,973 പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. വിദേശത്ത് പോകാനായി 30,255 പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 13,385 പേർ രണ്ടു ഡോസും സ്വീകരിച്ച് കഴിഞ്ഞു. ജില്ലയിൽ ആദ്യ ഡോസ് മാത്രം സ്വീകരിച്ചത് 10,72,535 പേരാണ്. ഇവർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Read Also: ബീച്ച് ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം അവസാന ഘട്ടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE