ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ; ‘ബോബി’ക്ക് ഇനി 31 വയസ്

'റഫീറോ ഡോ. അലന്റേജോ' ഇനത്തിൽ പെട്ട ബോബിക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ബഹുമതി ലഭിച്ചിരുന്നു. 1992ൽ ആണ് ബോബി ജനിച്ചത്.

By Trainee Reporter, Malabar News
bobby
Ajwa Travels

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ബോബിയുടെ 31ആം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഉടമസ്‌ഥർ. മെയ് 11ന് ആയിരുന്നു ബോബിയുടെ 31ആം പിറന്നാൾ. 1992ൽ ആണ് ഈ നായ ജനിച്ചത്. പോർച്ചുഗീസിലെ കോൺക്വീറോസിലുള്ള വീട്ടിൽ ഏറെ ഗംഭീരമായി ബോബിയുടെ പിറന്നാൾ ആഘോഷങ്ങൾ നടത്താനുള്ള ഒരുക്കം ആരംഭിച്ചിരിക്കുകയാണ്.

ലിയോണൽ കോസ്‌റ്റ എന്ന പോർച്ചുഗീസ് സ്വദേശിയാണ് ബോബിയുടെ ഉടമ. മനുഷ്യർ കഴിക്കുന്ന അതേ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന ബോബി ലിയോണലിന് ഏറെ പ്രിയപ്പെട്ടതാണ്. പോർച്ചുഗീസുകാരുടെ പരമ്പരാഗത രീതിയിലാണ് ബോബിയുടെ പിറന്നാൾ ആഘോഷങ്ങൾ നടത്തുന്നത്. പ്രത്യേകമായി ഒരുക്കുന്ന പാർട്ടിയിൽ നിരവധി അതിഥികൾ പങ്കെടുക്കും.

പാർട്ടിൽ നൂറിലധികം ആളുകൾ പങ്കെടുക്കും. വിദേശരാജ്യങ്ങളിൽ നിന്നടക്കം അതിഥികൾ പിറന്നാൾ ആഘോഷ പാർട്ടിയിൽ പങ്കെടുക്കാൻ എത്തുമെന്ന് ലിയോണൽ അറിയിച്ചതായാണ് വിവരം. ‘റഫീറോ ഡോ. അലന്റേജോ’ ഇനത്തിൽ പെട്ട ബോബിക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ബഹുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ലോകമെമ്പാടു നിന്നും നിരവധി സന്ദർശകരാണ് ബോബിയെ കാണാനെത്തിയത്.

ചെറിയ കാഴ്‌ച കുറവ് ഉള്ളതൊഴിച്ചാൽ ബോബി ഇപ്പോഴും ആരോഗ്യവാനാണ്. 18 വയസുവരെ ജീവിച്ചിരുന്ന ബോബിയുടെ അമ്മ ഗിര ഉൾപ്പടെ, ലിയണൽ മുമ്പും പ്രായമായ നിരവധി നായകളെ സ്വന്തമാക്കിയിട്ടുണ്ട്. ബോബി ജനിക്കുമ്പോൾ ലിയോണലിന് എട്ടു വയസായിരുന്നു. അന്ന് മുതൽ ലിയോണലിന്റെ പ്രിയപ്പെട്ട സുഹൃത്താണ് ബോബി.

Most Read: 68 പേരെ ജില്ലാ ജഡ്‌ജി ആക്കാനുള്ള നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE