ജനാധിപത്യമെന്ന ഉൽസവം ജനങ്ങൾ ആവേശത്തോടെ ആഘോഷിച്ചു; ബിജെപിയുടെ വിജയപാതയിൽ മോദി

By News Desk, Malabar News
Modi About Bihar Election
PM Modi
Ajwa Travels

ന്യൂഡെൽഹി: ജനങ്ങൾ ജനാധിപത്യമെന്ന ഉൽസവം വളരെ ആവേശത്തോടെ ആഘോഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് നടന്നതെങ്കിലും രാജ്യം മുഴുവൻ ടെലിവിഷനിലൂടെയും ട്വിറ്ററിലൂടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുകളിലൂടെയും സാക്ഷികളായെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയതിന് പിന്നാലെ ബിജെപി ആസ്‌ഥാനത്ത് നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും വടക്ക് നിന്ന് തെക്ക് വരെയും ഞങ്ങൾ വിജയിച്ചു. രാജ്യത്തിന്റെ വികസനത്തിന് നിങ്ങൾ കഠിനമായി പ്രവർത്തിക്കുകയാണെങ്കിൽ വോട്ടർമാർ അതിന്റെ പ്രതിഫലം നിങ്ങൾക്ക് നൽകും. അവർ ഒന്നിനെയും വഞ്ചിക്കുകയില്ല. ഇന്നലത്തെ തെരഞ്ഞെടുപ്പ് വിധി ഇത് വ്യക്‌തമാക്കുന്നു’- മോദി പറഞ്ഞു.

Also Read: നികുതി റീഫണ്ടിനായി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഇനിയില്ല; പ്രധാനമന്ത്രി

രണ്ട് സീറ്റുകളിൽ നിന്ന് ആരംഭിച്ച് ഇന്ന് എല്ലായിടത്തും ഞങ്ങളുണ്ട്. ഇത് എങ്ങനെ സാധിച്ചുവെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഉത്തരം ഇന്നലത്തെ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വികസന പദ്ധതികളിൽ ജനങ്ങൾ വിശ്വാസമർപ്പിക്കുന്നതായും അദ്ദേഹം പറയുന്നു. വികസനമാണ് തങ്ങളുടെ നയമെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡക്ക് നന്ദി അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE