പ്രധാനമന്ത്രി ഇന്ന് അസം, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങൾ സന്ദർശിക്കും

By Staff Reporter, Malabar News
Narendra-Modi
Rep. Image
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്‌ചിമ ബംഗാൾ, അസം സംസ്‌ഥാനങ്ങളിൽ. അസമിൽ രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ നടത്തും. ഇതിന് പുറമെ സംസ്‌ഥാന പാതകളും, ജില്ലാ റോഡുകളും ഉൾപ്പെടുന്ന പ്രധാന പദ്ധതിയായ അസോം മാലക്ക് അസമിലെ ധെകിയജുലിയിൽ അദ്ദേഹം തുടക്കം കുറിക്കും.

വൈകുന്നേരം 4.50ന് പ്രധാനമന്ത്രി പശ്‌ചിമ ബംഗാളിലെ ഹാൽദിയയിലെ പ്രധാന അടിസ്‌ഥാന സൗകര്യ പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം രാഷ്‌ട്രത്തിന് സമർപ്പിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഹാൽഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോ ഡെവാക്‌സിംഗ് യൂണിറ്റിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ യൂണിറ്റിന് പ്രതിവർഷം 2,70,000 മെട്രിക് ടൺ ശേഷിയുണ്ടാകും. കമ്മീഷൻ ചെയ്‌ത്‌ കഴിയുമ്പോൾ ഏകദേശം 185 മില്യൺ യുഎസ് ഡോളർ വിദേശനാണ്യം ലാഭിക്കുമെന്നാണ് പ്രതീക്ഷ.

Read Also: എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE