‘പുഴു’ വരുന്നു ഒടിടിയിലേക്ക്; മമ്മൂട്ടി-പാർവതി ചിത്രം സോണി ലിവിലെത്തും

By Siva Prasad, Special Correspondent (Film)
  • Follow author on
'Puzhu' Movie comes to the Viewers; Mammootty-Parvathi movie to hit Sony Live
Ajwa Travels

ശക്‌തമായ, വേറിട്ട തിരക്കഥയിലൂടെ നാഗതയായ റത്തീന സംവിധാനം നിർവഹിച്ച ‘പുഴു’ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. വലിയ ചർച്ചകൾക്കും നിരൂപണങ്ങൾക്കും വഴിവെയ്‌ക്കുന്ന സിനിമയായിരിക്കും ‘പുഴു’ എന്നാണ് ടീസർ പറയുന്നത്.

മമ്മൂട്ടിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പുഴു’ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലെത്തുക. റത്തീന സംവിധാനം നിർവഹിക്കുന്ന ‘പുഴു’ സിന്‍ സില്‍ സെല്ലുലോയ്‌ഡിന്റെ ബാനറില്‍ എസ്. ജോർജാണ് നിർമിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ‘വേ ഫെറര്‍’ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും.

മമ്മൂട്ടി നെഗറ്റീവ് ഷെയ്‌ഡുള്ള ഒരു കഥാപാത്രത്തെയാണ് ‘പുഴു’ വിൽ അവതരിപ്പിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന. യൂട്യൂബ് ചാനലിലൂടെ ദുൽഖർ സൽമാൻ പങ്കുവച്ച ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ നേരെത്തെ വൈറലായിരുന്നു. ‘ഉണ്ട’ എന്ന സിനിമക്ക് ശേഷം ഹർഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രമാണ് പുഴു.

മമ്മൂട്ടി ചിത്രമായ പേരൻപിൽ ക്യാമറ കൈകാര്യം ചെയ്‌ത തേനി ഈശ്വരാണ് പുഴുവിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീതം. ആത്‌മീയ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടീസർ ഇവിടെ കാണാം:

Read also: ആർത്തവം വൈകിപ്പിക്കണോ?; ഈ നാച്വറൽ കാര്യങ്ങൾ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE