ആർത്തവം വൈകിപ്പിക്കണോ?; ഈ നാച്വറൽ കാര്യങ്ങൾ ചെയ്യാം

By Team Member, Malabar News
POstpone Your Period Through Natural Ways
Ajwa Travels

സ്‌ത്രീകളിൽ ഉണ്ടാകുന്ന ആർത്തവം മിക്കപ്പോഴും അവരുടെ ഇഷ്‌ടകാര്യങ്ങൾ ചെയ്യുന്നതിന് തടസമാകാറുണ്ട്. വയറുവേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമാണ് ഇതിന് പ്രധാന കാരണം. ഇത്തരം സന്ദർഭങ്ങളിൽ ആർത്തവം കുറച്ചു ദിവസം വൈകിയിരുന്നെങ്കിൽ എന്ന് മിക്ക സ്‌ത്രീകളും ആഗ്രഹിക്കാറുമുണ്ട്. അതിനായി ഗുളികകൾ കഴിച്ച് ആർത്തവം വൈകിപ്പിക്കുന്നതും പതിവാണ്. എന്നാൽ ഗുളികകൾ കഴിക്കുന്നതിലൂടെ നിരവധി പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. ചില വീട്ടുമരുന്നുകളിലൂടെ തികച്ചും നാച്വറൽ ആയി ആർത്തവം വൈകിപ്പിക്കാം. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കറുവപ്പട്ട

കറികൾക്ക് രുചിയും ഗന്ധവും ലഭിക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് കറുവപ്പട്ട. ഇത് കൂടിയ അളവിൽ ഉപയോഗിക്കുന്നത് ശരീരതാപനില വർധിക്കുന്നതിന് കാരണമാകും. ഇതിലൂടെ ആർത്തവം നേരത്തെയാകുകയും ചെയ്യും. ഇനി ആർത്തവം വൈകിപ്പിക്കണമെങ്കിൽ കറുവപ്പട്ട ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്യാം.

കടുക്

ആർത്തവം വൈകിപ്പിക്കാൻ കഴിവുള്ള ഒന്നാണ് കടുക്. ഒരു ടേബിൾസ്‌പൂൺ കടുക് ഒരു ഗ്ളാസ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തു വയ്‌ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ആർത്തവ തീയതിക്ക് ഒരാഴ്‌ച മുൻപേ ഇത്തരത്തിൽ ചെയ്‌താൽ ആർത്തവം വൈകിപ്പിക്കാൻ സാധിക്കും.

പയർ വർഗങ്ങൾ

വറുത്ത പയർ വർഗങ്ങൾ ആർത്തവം വൈകിപ്പിക്കാൻ സഹായിക്കും. ചെറിയ അളവിൽ വറുത്ത പയർ വർഗങ്ങൾ തുടർച്ചയായി 10 ദിവസം കഴിച്ചാൽ ആർത്തവം വൈകിപ്പിക്കും. കഴിക്കുന്ന പയറിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം. കാരണം കൂടിയ അളവിൽ പയർ കഴിച്ചാൽ അത് വായുക്ഷോഭത്തിനും മറ്റും കാരണമാകും.

തിരുമ്മൽ

അടിവയർ തിരുമ്മുന്നത് ആർത്തവ വേദന അകറ്റാനും ആർത്തവം വൈകിപ്പിക്കാനും സഹായിക്കും. ആർത്തവ ദിനത്തിന് ഒരാഴ്‌ച മുൻപ് പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലപ്രദമാണ്.

എരിവ് കുറയ്‌ക്കാം

എരിവ് കൂടിയ ഭക്ഷണങ്ങൾ ആർത്തവചക്രം നേരെയാകാൻ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ആർത്തവം അഞ്ചോ ആറോ ദിവസം വൈകിപ്പിക്കാനും നേരത്തെ വരാതിരിക്കാനും അധികം എരിവുള്ള ഭക്ഷണം ഒഴിവാക്കാം.

ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.

Read also: കൊറോണ വൈറസ് എക്‌സ്ഇ; പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE