മഴ ശക്‌തമാകും; വയനാട്ടിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
rain alert
Ajwa Travels

വയനാട്: ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ജില്ലയിൽ പെയ്യാൻ സാധ്യത ഉള്ളതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഒരാഴ്‌ചയായി വ്യാപക മഴയാണ് റിപ്പോർട് ചെയ്‌തത്‌.

മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ, നദീതീരങ്ങളിൽ താമസിക്കുന്നവർ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മലയോര മേഘലകളിലേക്കുള്ള രാത്രി സഞ്ചാരവും ചില്ലയിൽ പൂർണമായി നിരോധിച്ചിട്ടുണ്ട്.

ജില്ലയിൽ ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ പടിഞ്ഞാറത്തറ-22.4 മില്ലീമീറ്റർ, തവിഞ്ഞാൽ-18.05, കൽപ്പറ്റ-17, വൈത്തിരി-16.3, മൂപ്പൈനാട്-18, മേപ്പാടി-17.87 എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചതായി റിപ്പോർട് ചെയ്‌തിട്ടുള്ളത്‌.

Read Also: ബക്രീദ് പ്രമാണിച്ച് നൽകിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ല; ഉമ്മന്‍ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE