വോട്ടവകാശം ജനപക്ഷ നിലപാടുകൾക്ക് വേണ്ടി വിനിയോഗിക്കുക; എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS 'Munnettam' Zone Executive Meet
Ajwa Travels

എടക്കര: രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി ജനപക്ഷ നിലപാടുകൾക്കൊപ്പം ചേർന്ന് വോട്ടവകാശം വിനിയോഗിക്കാൻ സമ്മതിദായാകർ തയ്യാറാകണമെന്ന് എസ്‌വൈഎസ്‌ ഈസ്‌റ്റ് ജില്ലാ ജനറൽസെക്രട്ടറി കെപി ജമാൽ കരുളായി. സൗഹൃദവും സാന്ത്വനവും മുഖമുദ്രയാക്കിയ സമര വീര്യമാണ് സംഘടന എക്കാലത്തും ഉയർത്തിപ്പിടിച്ച നിലപാട്. ഇത് കൂടുതൽ ശക്‌തിപ്പെടുത്തൽ ഇന്നേറെ അനിവാര്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

എടക്കര അൽഅസ്ഹറിൽ നടന്ന ‘മുന്നേറ്റം’ സോൺ എക്‌സിക്യൂട്ടീവ് മീറ്റിന്റെ ജില്ലാതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വളർച്ചക്ക് സക്രിയ യൗവ്വനത്തിന്റെ ക്രിയാത്‌മക ഇടപെടൽ സാധ്യമാക്കാൻ എസ്‌വൈഎസ്‌‌ പ്രവർത്തകർ മുന്നിൽ നിൽക്കണം. പുനസംഘടിപ്പിക്കുന്ന യൂണിറ്റ്, സർക്കിൾ ഘടകങ്ങൾ ഇക്കാര്യത്തിൽ പ്രായോഗിക പരീശിലനങ്ങൾ ഏർപ്പെടുത്താൻ മുന്നോട്ട് വരണമെന്നും ജമാൽ കരുളായി ആവശ്യപ്പെട്ടു.

യൂസുഫ് സഅദി മുഖ്യപ്രഭാഷണം നടത്തി. ശിഹാബുദ്ദീൻ സൈനി അധ്യക്ഷത വഹിച്ചു. സിദ്ദിഖ് സഖാഫി വഴിക്കടവ്, ഇടി ഇബ്രാഹിം സഖാഫി, ഖാസിം ലത്വീഫി, മുസ്‌തഫ സഖാഫി ചുങ്കത്തറ, അലി സഖാഫി പോത്തുകൽ, ജസീറലി സഖാഫി, എം അബ്‌ദുൽ കരിം, കെ സ്വലാഹുദ്ദീൻ സോഷ്യൽ എന്നിവരാണ് എടക്കര അൽഅസ്ഹറിൽ നടന്ന ‘മുന്നേറ്റം’ മീറ്റിൽ പ്രസംഗിച്ചത്.

നിലമ്പൂർ യൂത്ത് സ്‌ക്വയറിൽ നടന്ന ‘മുന്നേറ്റം’ മീറ്റ് ജില്ലാ സാമൂഹിക കാര്യ സെക്രട്ടറി സിദ്ധീക്ക് സഖാഫി വഴിക്കടവാണ് ഉൽഘാടനം ചെയ്‌തത്‌. ജില്ല മെന്റർ യൂസഫ്‌ സഅദി സന്ദേശം നൽകി. സോൺ പ്രസിഡണ്ട് യൂഎം കുഞ്ഞാലൻ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹൈദരലി തങ്ങൾ, അൻവർ വല്ലപ്പുഴ, ശംസുദ്ധീൻ പൊട്ടിക്കല്ല്, നിസാമുദ്ധീൻ പത്തപ്പിരിയം, ടിപി ജമാലുദ്ധീൻ , ടികെ ശിഹാബുദ്ധിൻ സഖാഫി, സ്വഫ്‌വാൻ അസ്ഹരി എന്നിവരാണ് നിലമ്പൂരിൽ നടന്ന ‘മുന്നേറ്റം’ മീറ്റിൽ സംബന്ധിച്ചത്.

Most Read: രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയിൽ തുടങ്ങും; സിറം സിഇഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE