കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15ന്

By Staff Reporter, Malabar News
Malabar News_blood-donation
Representational image
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15 ശനിയാഴ്‌ച  കാലത്ത് 7.30 മണി മുതൽ 12.30 വരെ സൽമാനിയ ഹോസ്‌പിറ്റൽ  സെൻട്രൽ ബ്ളഡ് ബാങ്കിൽ വച്ച് നടത്തുന്നു. നേരത്തെ കെപിഎഫ് ബ്ളഡ് വിംഗ് സംഘടിപ്പിച്ച പരിപാടിയുടെ തുടർച്ചയായാണ്‌ രണ്ടാം ഘട്ടം നടത്തുന്നത്. ജനുവരി മാസമാണ് ആദ്യ ക്യാംപ് നടന്നത്.

‘രക്‌തദാനം മഹാദാനം’ എന്ന മഹത്തായ സന്ദേശം മുൻനിർത്തിയാണ് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രസ്‌തുത ക്യാംപിലേക്ക് രജിസ്‌റ്റർ ചെയ്യുന്നതിനായി കെപിഎഫ് ബ്ളഡ് ഡൊണേഷൻ വിംഗിന്റെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഭാരവാഹികളായ ശശി അക്കരാൽ: 3394 7771, ഹരീഷ് പികെ: 39725510, സവിനേഷ്: 3505 9926, രജീഷ് സികെ : 3534 3418, വേണു: 3987 5836 സുധി: 3597 3047, സുജിത്: 6699 6352 എന്നിവരുമായി ബന്ധപ്പെട്ടാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ഇ-മെയിൽ മുഖേനയും രജിസ്‌റ്റർ ചെയ്യാവുന്നതാണ്, വിലാസം- [email protected].

Read Also: കോവിഡ് വ്യാപനം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരൻമാരോട് യുഎസ് നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE