കോവിഡ് വ്യാപനം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരൻമാരോട് യുഎസ് നിർദേശം

By Trainee Reporter, Malabar News
Representational Image
Ajwa Travels

വാഷിങ്ടൺ: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ് ആരോഗ്യവകുപ്പിന്റെ നിർദേശം. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകടസാധ്യത മുൻനിർത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം, യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

ഇന്ത്യയിലേക്ക് പോകുന്നതിന് നിർബന്ധിത സാഹചര്യമുള്ളവർ യാത്രക്ക് മുൻപ് പൂർണമായും വാക്‌സിനേഷൻ നടത്തണമെന്നും അധികൃതർ അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ബ്രിട്ടൺ കഴിഞ്ഞ ദിവസം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയെ ബ്രിട്ടൺ റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി മണിക്കൂറുകൾക്ക് പിന്നാലെ ആയിരുന്നു ബ്രിട്ടന്റെ നടപടി.

Read also: ഹർഷവര്‍ധന്റെ മറുപടി രാഷ്‌ട്രീയപ്രേരിതം; അശോക് ഗെഹ്‌ലോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE