ഇന്ത്യ-ഇംഗ്ളണ്ട് രണ്ടാം ടെസ്‌റ്റ് നാളെ മുതൽ ലോർഡ്‌സിൽ

By Staff Reporter, Malabar News
india-vs-england test
Ajwa Travels

ലണ്ടൻ: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ച് മൽസരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ ടെസ്‌റ്റ് ഓഗസ്‌റ്റ് 12 വ്യാഴാഴ്‌ച മുതൽ വിഖ്യാതമായ ലോർഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ആരംഭിക്കും. ആദ്യ മൽസരം മഴഭീഷണിയെ തുടർന്ന് സമനിലയിൽ അവസാനിപ്പിച്ച സാഹചര്യത്തിൽ നാളെ ഇരുടീമുകൾക്കും നിർണായകമാണ്. ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയുടെ പ്രതീക്ഷകൾ ഇല്ലാതാക്കി കൊണ്ടാണ് ഒന്നാം ടെസ്‌റ്റിൽ മഴ വില്ലനായത്.

രണ്ട് ടീമുകൾക്കും മുൻനിര ബാറ്റ്‌സ്‌മാൻമാരുടെ ഫോമില്ലായ്‌മ തന്നെയാണ് ആശങ്ക സൃഷ്‌ടിക്കുന്നത്. രണ്ട് ഇന്നിംഗ്‌സുകളിലും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ജോ റൂട്ട് ഒഴികെയുള്ള താരങ്ങൾക്ക് വേണ്ടത്ര ശോഭിക്കാൻ കഴിയാത്തതാണ് ഇംഗ്‌ളീഷ് നിരയെ വലയ്‌ക്കുന്നത്. ഇന്ത്യൻ നിരയിലാവട്ടെ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ തുടങ്ങിയവരുടെ ഫോമില്ലായ്‌മ പ്രതിസന്ധി ഉണ്ടാക്കുന്നു. രണ്ടാം മൽസരത്തിനും മഴ ഭീഷണി നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Read Also: ജോൺ എബ്രഹാം; ചരിത്രമെഴുതിയ താന്തോന്നിയുടെ ജൻമദിനം ഇന്ന് ഓഗസ്‌റ്റ് 11ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE