കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉടൻ തുറക്കും; ജാഗ്രതാ നിർദേശം

By Staff Reporter, Malabar News
kallarkutty-dam
Representational Image
Ajwa Travels

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് അറിയിപ്പ്. മുതിരാപ്പുഴയാർ, പെരിയാർ തീരത്തുള്ളവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി. ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഡാമിൽ അതിവേഗം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉടൻ തുറക്കാൻ തീരുമാനമായത്.

അതേസമയം കോട്ടയം മുണ്ടക്കയത്ത് മണിമലയാർ കരകവിഞ്ഞു. കനത്ത മഴയെ തുടർന്ന് മലയോര മേഖലയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ പുഴ കരകവിഞ്ഞ് ഒഴുകയായിരുന്നു.

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്‌ഥാനത്ത്‌ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE