വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

By Staff Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മൽസ്യ തൊഴിലാളിയെ കാണാതായി. അപകടത്തില്‍പ്പെട്ട 6 പേരില്‍ 5 പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കോസ്‌റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരക്കെത്തുകയും ചെയ്‌തു. പൂന്തുറ സ്വദേശിയായ ഒരാളെയാണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്.

കടൽക്ഷോഭം കാരണം വള്ളം വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ദുരന്തമുണ്ടായത്. പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ, വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂന്തുറയിൽ നിന്നാണ് അപകടത്തിൽപ്പെട്ട വള്ളം പുറപ്പെട്ടത്.

Read Also: ഒഡിഷ തീരത്തോടടുത്ത് യാസ്; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE