മൽസ്യ തൊഴിലാളികളുടെ മോചനം; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

കഴിഞ്ഞ ആറുദിവസത്തിനിടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുപോയ നാൽപ്പതോളം മൽസ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചുവെന്ന കാരണം പറഞ്ഞു ശ്രീലങ്കൻ നാവികസേന അറസ്‌റ്റ് ചെയ്‌തിരുന്നു.

By Trainee Reporter, Malabar News
Narendra Modi
Ajwa Travels

ചെന്നൈ: ശ്രീലങ്കയിൽ തടവിലുള്ള മൽസ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി. 40 മൽസ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ടു ലങ്കയിലെ ഇന്ത്യൻ എംബസിക്കാണ് നിർദ്ദേശം നൽകിയത്. പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ഉള്ളപ്പോൾ മോചിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കഴിഞ്ഞ ആറുദിവസത്തിനിടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുപോയ നാൽപ്പതോളം മൽസ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചുവെന്ന കാരണം പറഞ്ഞു ശ്രീലങ്കൻ നാവികസേന അറസ്‌റ്റ് ചെയ്‌തിരുന്നു. നയന്തന്ത്ര ചർച്ചകൾക്ക് പിന്നാലെ ഇവരെ മോചിപ്പിക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയെന്നാണ് വിവരം. ഇതുസംബന്ധിച്ച കോടതി നടപടികൾ പൂർത്തിയാക്കി ഇവരുടെ മോചനം വളരെ വേഗത്തിലാക്കി തമിഴ്‌നാട്ടിലെത്തിക്കാനാണ് നീക്കം നടക്കുന്നത്.

ഗുജറാത്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീരദേശമുള്ള സംസ്‌ഥാനമാണ് തമിഴ്‌നാട്. അടുത്തിടെ ഒരു മൽസ്യത്തൊഴിലാളി കോൺഫറൻസിൽ മൽസ്യത്തോഴിലാളികൾ ശ്രീലങ്കയുടെ പിടിയിലാകുന്നത് കേന്ദ്രത്തിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 800ഓളം മൽസ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായത്.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE