കല്ലട ഡാമിന്റെ ഷട്ടർ ഉയർത്തും; ജാഗ്രതാ നിർദ്ദേശം

By Staff Reporter, Malabar News
kallada-dam-open
Ajwa Travels

കൊല്ലം: കല്ലട ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ 11 മണിയോടെ 10 സെന്റിമീറ്റർ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്ക് വീണ്ടും 10 സെൻറീമീറ്റർ ഉയർത്തും. ഉച്ചയോടെ ആകെ 50 സെന്റിമീറ്റർ ഉയർത്തിയ നിലയിലാവും കല്ലട ഡാം. ഡാമിന്റെ ഷട്ടർ ഉയർത്തുന്ന സാഹചര്യത്തിൽ കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തിലാണ് ഷട്ടർ ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

അതേസമയം, കനത്ത മഴ ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര ജല കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Read Also: പൂജപ്പുര ഇരട്ട കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE