സ്ഥിതി ​ആശങ്കാജനകം; മലപ്പുറത്ത് ജാ​ഗ്രതാ നിർദ്ദേശം

By Desk Reporter, Malabar News
Covid-Case-Malappuram_2020-Sep-26
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 800 കടന്നു. 826 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം തുടർച്ചയായി 700ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതിന്‌ പിന്നാലെയാണ് ഇത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 756 പേർ രോഗബാധിതരായപ്പോൾ ഉറവിടമറിയാത്ത 41 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്‌തു. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 486 പേർ ഇന്ന് രോഗ മുക്തി നേടിയത് നേരിയ ആശ്വാസം നൽകുന്നുണ്ട്. ഇതുവരെ 14,661 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തി നേടിയത്.

മലപ്പുറത്ത് സ്ഥിതി ആശങ്കാജനകമാണെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്‌ണൻ അറിയിച്ചു. സമ്പർക്ക രോ​ഗികളുടെ എണ്ണവും ഉറവിടമറിയാത്ത കേസുകളും കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

Malabar News:  അധികൃതരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു

രോഗബാധിതരായവരിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 18 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE