സംസ്‌ഥാനത്ത്‌ ഇന്നും വേനൽ മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത

പത്തനംതിട്ട മൂഴിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കും. നിലവിൽ പരമാവധി സംഭരണ ശേഷിക്ക് അടുത്താണ് ഡാമിലെ ജലനിരപ്പ്.

By Trainee Reporter, Malabar News
rain alert-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വേനൽ മഴ കനക്കും. ഇന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം പെയ്‌ത മഴയ്‌ക്ക് സമാനമായി ഉച്ചക്ക് ശേഷം മഴ സജീവമാകാനാണ് സാധ്യത. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഇടിമിന്നലും കാറ്റോട് കൂടിയ മഴക്കുമാണ് സാധ്യത. പത്തനംതിട്ട മൂഴിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കും.

നിലവിൽ പരമാവധി സംഭരണ ശേഷിക്ക് അടുത്താണ് ഡാമിലെ ജലനിരപ്പ്. ഇനിയും മഴ തുടർന്നാണ് ഷട്ടർ തുറക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ അപ്രതീക്ഷിത മഴക്ക് സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരള, കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല. എന്നാൽ, ലക്ഷദ്വീപ് തീരത്ത് ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തിരുന്നു.

Most Read: രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE