തുടർച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ

By Staff Reporter, Malabar News
MALABARNEWS-STOCK
Representational Image
Ajwa Travels

മുംബൈ: ഓഹരി വിപണിയിൽ ഇത് വറുതിയുടെ കാലം. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. സെൻസെക്‌സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്‌സിന് നഷ്‌ടമായത്. 49,744.32ലാണ് ക്ളോസ് ചെയ്‌തത്‌. നിഫ്റ്റി 306.10 പോയന്റ് താഴ്ന്ന് 14,675.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1942 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലും 1030 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടത്തിലായത്. ഹിൻഡാൽകോ, ടാറ്റ സ്‌റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്‌തു.

Read Also: ആമസോണിന്റെ ഹരജി; ഫ്യൂചർ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE